വനിതാ കമ്മീഷൻ മെഗാ അദാലത്ത് 23 ന്
സംസ്ഥാന വനിതാ കമ്മീഷൻ മെഗാ അദാലത്ത് ഡിസംബർ 23ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.
രജിസ്ട്രേഷൻ ക്യാമ്പ്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഡിസംബർ 20ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾക്കായുള്ള വൺ ടൈം രജിസ്ട്രേഷൻ
നടക്കും. 50 വയസിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ മെയിൽ ഐഡിയും ഫോൺ നമ്പറും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0497-2707610, 6282942066
രാത്രികാല മൃഗചികിത്സാ സേവനം
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പേരാവൂർ, പാനൂർ, എടക്കാട് ബ്ലോക്കുകളിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിനും കൂത്തുപറമ്പ്, ഇരിട്ടി ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്കും കണ്ണൂർ ടെലി വെറ്ററിനറി യൂണിറ്റിലേക്കും കരാറടിസ്ഥാനത്തിൽ (90 ദിവസത്തേക്ക്) നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദധാരികൾ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഡിസംബർ 20 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2700267
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലാ ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്‌സ്റ്റെൻഷൻ ഓഫീസർ ഗ്രേഡ് രണ്ട് (എസ് ആർ ഫോർ എസ് സി/ എസ് ടി ഓൺലി-കാറ്റഗറി നമ്പർ 307/2020) തസ്തികയുടെ 2022 സെപ്തംബർ 26 ന് നിലവിൽവന്ന റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായതിനാൽ പൂർവാഹ്നം റദ്ദാക്കിയതായി കെ.പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡെഡ് സ്റ്റഡീസ് (പ്ലസ് ടു), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിംഗ് (എസ്.എസ്.എൽ.സി), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെയർഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റ് (എസ്.എസ്.എൽ.സി) കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കെൽട്രോൺ നോളജ് സെന്റർ, 3-ാം നില, സഹാറ സെന്റർ, എ.വി.കെ നായർ റോഡ്, തലശ്ശേരി എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0490 2321888, 9400096100
ടെണ്ടർ ക്ഷണിച്ചു
സംസ്ഥാന പട്ടിക വർഗ വികസന വകുപ്പ് കണ്ണൂരിൽ ഡിസംബർ 28, 29, 30 തിയതികളിൽ സംഘടിപ്പിക്കുന്ന ‘സർഗോത്സവം 2025’ ന്റെ സുഗമമായ നടത്തിപ്പിന് പന്തൽ, സ്റ്റേജ്, കിച്ചൺ ആൻഡ് ഡൈനിംഗ്, സൗണ്ട് സജ്ജീകരണം, ഫർണിച്ചർ എന്നിവ ഒരുക്കുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ഡിസംബർ 18ന് ഉച്ചയ്ക്ക് രണ്ടുമണിക്കകം പ്രൊജക്ട് ഓഫീസർ, ഐ.ടി.ഡി പ്രൊജക്ട് ഓഫീസ്, സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്ക്, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04972 700357
സംസ്ഥാന പട്ടിക വർഗ വികസന വകുപ്പ് കണ്ണൂരിൽ സംഘടിപ്പിക്കുന്ന ‘സർഗോത്സവം 2025’ ന്റെ സുഗമമായ നടത്തിപ്പിന് പോർട്ടബിൾ/ ഗ്രീൻ ടോയ്‌ലറ്റ്, ലൈറ്റ് സജ്ജീകരണം എന്നിവ ഒരുക്കുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഗ്രീൻ ടോയ്‌ലറ്റിനുള്ള ടെണ്ടറുകൾ ഡിസംബർ 18 ന് ഉച്ചയ്ക്ക് 12 മണി വരെയും ലൈറ്റ് സജ്ജീകരണത്തിനുള്ള ടെണ്ടർ അന്നേദിവസം ഉച്ചയ്ക്ക് മൂന്ന് മണിവരെയും പ്രൊജക്ട് ഓഫീസർ, ഐ.ടി.ഡി പ്രൊജക്ട് ഓഫീസ്, സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്ക്, കണ്ണൂർ എന്ന വിലാസത്തിൽ സ്വീകരിക്കും. ഫോൺ: 04972 700357
ലേലം
കെ.എ.പി നാലാം ബറ്റാലിയനിൽ ഭൂമിയിൽ പുന്നകുളങ്ങര ശ്മശാനം റോഡിനു സമീപമുള്ള പൂവാകമരം ഡിസംബർ 23 ന് രാവിലെ 11.15 ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ലേലം ചെയ്യും. ദർഘാസുകൾ കെ.എ.പി നാലാം ബറ്റാലിയൻ, മാങ്ങാട്ടുപറമ്പ്, കണ്ണൂർ ജില്ല – 670567 എന്ന വിലാസത്തിൽ അന്നേദിവസം രാവിലെ 11 മണിക്കകം ലഭിക്കണം. ഫോൺ: 04972781316