പയ്യന്നൂർ രാമന്തളിയിലെ കൂട്ട ആത്മഹത്യയ്ക്കു പിന്നിൽ കുടുംബ വഴക്ക് കാരണമായെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.രണ്ട് കുട്ടികളെയും അമ്മയ്ക്കൊപ്പം വിടാൻ കുടുംബകോടതി വിധി വന്നതിന് പിന്നാലെയാണ് കുഞ്ഞുങ്ങളെയും കൂട്ടി കലാധരൻ ആത്മഹത്യചെയ്ത തെന്നാണ് സൂചന. പയ്യന്നൂർ രാമന്തളിയിലാണ് നാടിനെ ഞെട്ടിച്ചു കൊണ്ടു ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഏറെക്കാലമായി നിലനിൽക്കുന്ന കുടുംബ പ്രശ്നത്തിലുണ്ടായ കോടതി ഉത്തരവിന് പിന്നാലെയാണ് ദാരുണമായ സംഭവമുണ്ടായത്. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ അമ്മ ഉഷ , കലാധരൻ്റെ മക്കൾ ഹിമ കണ്ണൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം.
ഉഷയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലായിരുന്നു കിടന്നിരുന്നത്. വിളിച്ചിട്ട് ആരു പ്രതികരിക്കാതെ വന്നതിന് പിന്നാലെ നോക്കുമ്പോഴാണ് വീടിനു മുന്നിൽ എഴുതി വച്ചിരുന്ന കത്ത് ഉണ്ണികൃഷ്ണൻ കാണുന്നത്. ഇതോടെ ഉണ്ണികൃഷ്ണൻ കത്തുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. കുട്ടികളുടെ കസ്റ്റഡി അമ്മയ്ക്ക് നൽകിക്കൊണ്ടുള്ള വിധി വന്നത് വിവരമറിഞ്ഞതിനെതുടർന്ന് പയ്യന്നൂർപൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുയി കണ്ടെത്തിയത്. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നത്.ഒരു കുടുംബത്തിൻ്റെ ദുരന്തം പയ്യന്നൂരിനെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി പയ്യന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.