സോഷ്യല്‍ വര്‍ക്കര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പില്‍ ഫീല്‍ഡ് തലത്തില്‍ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു. എംഎസ്ഡബ്ല്യു/ എംഎ സോഷ്യോളജി /എംഎ ആന്ത്രോപോളജി പാസായ പട്ടികവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി പത്തിനകം കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസിലോ തളിപ്പറമ്പ്, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. ഫോണ്‍: 04972 700357
എഴുത്തുപരീക്ഷ
പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് നടപ്പാക്കിവരുന്ന ഓഫീസ് മാനേജ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഓഫീസ് മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ നല്‍കിയവര്‍ ഫെബ്രുവരി എട്ടിന് രാവിലെ 10 മണിക്ക് പട്ടുവം കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എഴുത്തു പരീക്ഷയ്ക്ക് എത്തണം. ഫോണ്‍: 04972700357
പി.എസ്.സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഗണിതം ( മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 599/2024) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി നാല്, അഞ്ച്, ആറ്, 19,20 തീയതികളില്‍ കെ.പി.എസ്.സി കണ്ണൂര്‍, കോഴിക്കോട് ജില്ലാ ഓഫീസുകളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ്, അസ്സല്‍ പ്രമാണങ്ങള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ അനുവദിച്ച സ്ഥലത്തും സമയത്തും അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2700482
ഓണ്‍ലൈന്‍ തടി ലേലം
വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ തേക്ക് തടികളുടെ ലേലം ഫെബ്രുവരി പത്തിന് നടക്കും. ഡിപ്പോയില്‍ നേരിട്ടോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0490 2302080, 8547602859
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
തോട്ടട കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം ബി എ/ബി ബി എ /ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൂടാതെ ഹയര്‍ സെക്കന്‍ഡറിയില്‍ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍: 04972835183
പ്ലാനിങ് അസിസ്റ്റന്റ് നിയമനം
ജില്ലാ നഗരവല്‍ക്കരണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗത്തില്‍ പ്ലാനിങ് അസിസ്റ്റന്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. തദ്ദേശസ്വയംഭരണ പ്ലാനിങ് വകുപ്പില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ജ്യോഗ്രഫി/ ജിയോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം/തത്തുല്യ യോഗ്യതയും ജിഐഎസ് സോഫ്റ്റ് വെയറില്‍ പ്രാവീണ്യം/ റിമോട്ട് സെന്‍സിംഗ് ബിരുദം/ജിഐഎസ്/ തത്തുല്യ യോഗ്യതയും ജിഐഎസ് ആപ്ലിക്കേഷനില്‍ പ്രാവീണ്യം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ഫെബ്രുവരി പത്തിന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ഡി.പി.സി സെക്രട്ടറിയറ്റ് രണ്ടാം നിലയിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പ്, പ്ലാനിങ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍- 04972707472
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലാ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (എസ് ആര്‍ ഫോര്‍ എസ് സി/എസ് ടി ആന്‍ഡ് എസ് ടി ഓണ്‍ലി) (കാറ്റഗറി നമ്പര്‍ 520/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ഡിസംബര്‍ ഒന്‍പതിന് പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം റദ്ദാക്കിയതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
അഡ്മിഷന്‍ ആരംഭിച്ചു
കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. സ്ഥാപനമായ ഐഎംടിയില്‍ 2026-2028 ബാച്ചിലേക്കുള്ള ഫുള്‍ ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫിഷറീസ്, ഒ ബി സി വിദ്യാര്‍ഥികള്‍ക്കും മാര്‍ക്കിളവും സ്‌കോളര്‍ഷിപ്പും ലഭിക്കും. ഫോണ്‍: 9188067601, 0477-2267602, 9946488075, 9747272045 വെബ്സൈറ്റ്: www.imtpunnapra.org
വൈദ്യുതി മുടക്കം
ഏച്ചൂര്‍ വൈദ്യുത സെക്ഷനില്‍ എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനാല്‍ ചതുരക്കിണര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി നാല് ബുധനാഴ്ച രാവിലെ എട്ടുമുതല്‍ 11 വരെയും വാരം ജെമിനി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 11 മണി മുതല്‍ 12 മണി വരെയും കണ്ണന്‍ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 12 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
എല്‍.ടി കേബിള്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ഫെബ്രുവരി നാല് ബുധനാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ കുടുക്കിമെട്ട ടോഡി ഷോപ്പ്, രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ മുണ്ടേരി കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനാല്‍ രാവിലെ മുണ്ടേരി പഞ്ചായത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 12 വരെയും ശിവശക്തി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 12 വരെയും സ്വദേശ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.