Politics

അജിത് കുമാറിനെ ഡിജിപിയാക്കേണ്ടത് മുഖ്യമന്ത്രിയ്ക്ക് അനിവാര്യമാണ്; പി വി അൻവർ

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രി ചിറ്റ് ക്ലീൻ നൽകിയതിൽ പ്രതികരണവുമായി പി വി അൻവർ. അജിത് കുമാറിനെതിരെ താൻ ഉന്നയിച്ച നടപടികളെല്ലാം അത് പോലെ തന്നെ നിലനിൽക്കുകയാണ്. ഇത് പ്രതീക്ഷിച്ച നടപടിയാണെന്നും ഒപ്പിച്ചെടുത്ത റിപ്പോർട്ട് ആണിതെന്നും…

Read more

തഹാവൂര്‍ റാണയെ പാർപ്പിച്ച അതീവ സുരക്ഷ സെല്ലിലേക്ക് പ്രവേശനം 12 പേര്‍ക്ക് മാത്രം

യു.എസിൽനിന്ന് രാജ്യത്തെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്താന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുക പന്ത്രണ്ടംഗ എൻ.ഐ.എ സംഘം. അതീവ സുരക്ഷയാണ് ജയിലിൽ റാണക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എൻ.ഐ.എ മേധാവി, രണ്ട് ഐ.ജിമാര്‍, ഒരു ഡി.ഐ.ജി, ഒരു എസ്.പി എന്നിവർ…

Read more

ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്‍റെ പേര് ഇട്ടതിൽ കടുത്ത പ്രതിഷേധം

ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്‍റെ പേര് ഇട്ടതിൽ കടുത്ത പ്രതിഷേധം. പാലക്കാട് നഗരസഭക്ക് കീഴിലുള്ള നൈപുണ്യ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ തടഞ്ഞു. തറക്കല്ലിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.…

Read more

കെപിസിസി നേതൃമാറ്റത്തിൽ എതിർപ്പുമായി കെ സുധാകരപക്ഷം

കെപിസിസി നേതൃമാറ്റത്തിൽ എതിർപ്പുമായി ഒരു വിഭാഗം. കെ സുധാകരൻ പക്ഷമാണ് എതിർപ്പ് ഉയർത്തുന്നത്. അതേ സമയം നേതൃമാറ്റം അനിവാര്യമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. കെ സുധാകരനെ അനുനയിപ്പിച്ച് ആന്റോ ആന്റണിയെ അധ്യക്ഷനാക്കാനാണ് നീക്കം. അതേസമയം, കേരളത്തിൽ തൃശൂർ ഒഴികെ മുഴുവൻ ഡിസിസി അധ്യക്ഷന്മാരും…

Read more

ഗവർണറുടെ വിവേചനാധികാരം എന്ന ഒന്നില്ല; ഗവർണർ രാജിന് തടയിട്ട് സുപ്രീം കോടതി

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് വിരട്ടാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി സുപ്രീംകോടതി ഇടപെടൽ. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുകയും തിരിച്ചയക്കുകയും ചെയ്യുന്ന ഗവര്‍ണമാരുടെ നടപടിക്ക് സുപ്രീംകോടതി തടയിട്ടു. ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും…

Read more

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജി.സുധാകരൻ

ഒടുവിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ രംഗത്ത്. എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മൾ പറഞ്ഞു നടക്കുകയാണിപ്പോൾ എന്ന് പറഞ്ഞ് ​കൊണ്ടാണ് സുധാകരൻ വിമർശനം ആരംഭിച്ചത്. ആദ്യം ഈ സ്വയം പുകഴ്ത്തൽ നിർത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മൾ…

Read more

എസ്എഫ്ഐഒ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും പ്രതിരോധമൊരുക്കും ; എംവി ​ഗോവിന്ദൻ

മാസപ്പടി കേസിലെ എസ്എഫ്ഐഒ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും പ്രതിരോധമൊരുക്കി സിപിഐഎം നേതൃത്വം. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കടന്നാക്രമണമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയോ സർക്കാറോ…

Read more

കർണാടകയിലെ 4 ശതമാനം മുസ്‍ലിം സംവരണത്തെ ‘ലോലിപോപ്പ്’ എന്നും ഭരണഘടനാ വിരുദ്ധമെന്നും അമിത് ഷാ

കർണാടകയിലെ കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ച 4 ശതമാനം സംവരണത്തെ മുസ്‍ലിംകൾക്കുള്ള ‘ലോലിപോപ്പ്’ എന്നും ഇത് ഭരണഘടനാ വിരുദ്ധമെന്നും വിമർ​ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റിന്റെ പ്രവർത്തനത്തെ വിമർശിച്ച കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു. ലോക്സഭയിൽ…

Read more

‘ആശാവര്‍ക്കേഴ്‌സിനെ തൊഴിലാളികളായി അംഗീകരിക്കണം’; കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്തെഴുതി മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം സ്‌കീം തൊഴിലാളികൾക്ക് പൂർണ്ണ തൊഴിലാളി പദവി നൽകണമെന്ന് കേരള പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയെ അഭിസംബോധന ചെയ്ത കത്തിൽ, അംഗൻവാടി…

Read more

സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനത്തെക്കുറിച് പ്രതികരിക്കാനില്ലെന്ന് കെ ഇ ഇസ്മയില്‍

പാര്‍ട്ടിയെ തകര്‍ക്കുന്നത് ചില ജൂനീയര്‍ നേതാക്കളാണ്. അവര്‍ക്ക് അനുഭവജ്ഞാനം കുറവാണ്. ചില താല്പര്യങ്ങളാണ് ഇവരെ നയിക്കുന്നത്. ഇത് കമ്യൂണിസ്റ്റ് രീതിയല്ല. ഞാന്‍ പാര്‍ട്ടിവിടില്ല, പാര്‍ട്ടി സംസ്ഥാന കൗണ്‍സിലാണ് അച്ചടക്കനടപടിയെടുക്കാന്‍ തീരുമാനിച്ചത്, അത് അംഗീകരിക്കുകയാണ് കമ്യൂണിസ്റ്റുരീതി. അതിനാല്‍ പ്രത്യേകിച്ചൊരു പ്രതികരണവും ഈ വിഷയത്തില്‍…

Read more