കാനവേഷൻ 3.0 സമാപിച്ചു കണ്ണൂർ സർവകലാശാലയിൽ കാനവേഷൻ 3.0 ഇന്നോവേഷൻ ഓൺടർപ്രണർഷിപ് സമ്മിറ്റ് 24.2.2025 ന് തുടങ്ങി. സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ സാജു ഉദ്ഘാടനം ചെയ്തു. 2 ദിവസങ്ങളിലായി താവക്കര ക്യാമ്പസിലാണ് പരിപാടി നടന്നത് കണ്ണൂർ യുനിവേഴ്സിറ്റി ഇന്നോവേഷൻ ഇൻക്യുബേഷൻ ഫൗണ്ടേഷൻ ഇൻസ്റ്റിട്യുഷൻസ്, ഇന്നോവേഷൻ കൗൺസിൽ കേരള സ്റ്റാർട്ട്അപ്പ് മിഷൻ എന്നിവ സംയുക്തായി നടത്തുന്ന ഇന്നോവേഷൻ കോൺക്ളേവിൽ വിവിധ സ്റ്റാർട്ട് അപ്പ് സംരഭങ്ങൾ പങ്കെടുക്കുന്നുണ്ട്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കെൽട്രോൺ, നിഫ്റ്റ്, മലബാർ കാൻസർ സെൻറർ, ഗവ. എൻജിനിയറിങ് കോളേജ്, മലബാർ എയ്ഞ്ചൽസ്, മൈസോൺ എന്നീ സ്ഥാപനങ്ങളും പങ്കെടുത്തു. അജിത് ബാലകൃഷ്ണൻ മുഖ്യാതിഥിയായി. തുടർന്ന് ബ്രേക്കിങ് ബാരിയേഴ്സ് : ദ ഫ്യൂച്ചർ ട്രെൻറ്സ് ആൻറ് ചാലഞ്ചസ് ഓഫ് ഇന്നോവേഷൻസ് എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. ഡോ സതീഷ് ബി , റിട്ടയേർഡ് കേണൽ അഖിൽ കുമാർ കുൽക്ഷേത്ര, പ്രൊഫ പ്രദീപ് കുമാർ, കെ ജി കൃഷ്ണകുമാർ, രമേഷ് കുമാർ ടി കെ , ഡോ ജോസഫ് ബെനവൻ, ഡോ പ്രീതി തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാർട്ട് ആപ്പ് എക്സ്പോ , ഫുഡ് എക്സ്പോ , ആർട്ട് എക്സ്പോ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. അതുപോലെ കണ്ണൂർ സർവകലാശാല നടപ്പിലാക്കുന്ന എക്സിക്യൂട്ടീവ് എം ബി എ യുടെ ധാരണാ പത്രവും കേരള മാനേജ്‌മന്റ് അസോസിയേഷനുമായി കൈമാറി. ഫാക്കൽറ്റി ഓൺടർപ്രണർഷിപ് വർക്ഷോപ് , ഫുഡ് ടെക് ആൻഡ് അഗ്രോ കോൺക്ലേവ്, ഇൻവെസ്റ്റർ മാസ്റ്റർ ക്ലാസ് ആൻഡ് മീറ്റ് അപ്പ്, ഫൗണ്ടർ വർക്ഷോപ്, വുമൺ ഓൺടർപ്രണർഷിപ് വർക്ഷോപ്, ഡീപ് ടെക് ആൻഡ് ജൻ. എ.ഐ മാസ്റ്റർ ക്ലാസ്, ഹാക്കത്തോൺ, ഫാബ് ലാബ് വർക്ഷോപ് , മെഡി ടെക് സ്റ്റാർട്ട് അപ്പ് എന്നിവയും സംഘടിപ്പിച്ചു. നിരവധി കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. കാസർകോട് സ്വദേശി അബൂബക്കർ വികസിപ്പിച്ച 300 പേർക്ക് ബിരിയാണി ഉണ്ടാക്കുന്ന ഓട്ടോ ഷെഫ് യന്ത്രം പരിപാടിയുടെ മറ്റൊരു പ്രത്യകത ആയിരുന്നു. 25.2.2025ന് പരിപാടി സമാപിച്ചു പ്രൈവറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ് കോഴ്‌സ് അഫ്‌സൽ-ഉൽ-ഉലമ (പ്രിലിമിനറി), അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ രജിസ്ട്രേഷൻ കാർഡ്/ ബിരുദാനന്തര ബിരുദം ഐഡന്റിറ്റി കാർഡ് കണ്ണൂർ സർവ്വകലാശാല 2024…