ആന്ധ്രയിൽ വീണ്ടും ദുരഭിമാനകൊല; ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ച മകളെ അച്ഛൻ പെട്രോൾ ഒഴിച്ച് കത്തിച്ചു
ആന്ധ്രയിൽ വീണ്ടും ദുരഭിമാനകൊല. ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ചെന്നാരോപിച്ച് മകളെ മരത്തിൽ കെട്ടി തൂക്കി പെട്രോൾ ഒഴിച്ച് കത്തിച്ച് അച്ഛൻ. ബിരുദ വിദ്യാർത്ഥിനിയായ 20-കാരി ഭാരതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലപ്പെട്ട ഭാരതിയുടെ പിതാവ് രാമഞ്ജനേയല്ലു പൊലീസിൽ കീഴടങ്ങി. കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊല…