wasif shaduli

കണ്ണൂർ ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു

കണ്ണൂർ ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്. മഹിജ ജോലി കഴിഞ്ഞു വരുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. ധർമ്മടത്താണ് മഹിജ ജോലി…

Read more

തളിപ്പറമ്പിൽ ഭര്‍തൃവീട്ടില്‍ യുവതി മരിച്ചനിലയില്‍,പരാതിയുമായി ബന്ധുക്കൾ

കണ്ണൂർ തളിപ്പറമ്പിൽ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യാണ് മരിച്ചത്. ഭര്‍ത്താവ് വൈശാഖിന്റെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ബിച്ചാരക്കടവ് സ്വദേശികളായ സുനില്‍-ഗീത ദമ്പതികളുടെ മകളാണ് നിഖിത. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു നിഖിതയുടെയും…

Read more

ന്യൂഡൽഹി സ്റ്റേഷനിലെ അപകടം; മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം

തിക്കുംതിരക്കും മൂലം ന്യൂഡല്‍ഹി റെയിൽവെ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് റെയിൽവെ. മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗുരുതമായി പരുക്കേറ്റവ‍ർക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി…

Read more

പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാതെ സംരക്ഷിച്ചത് സർക്കാറിന്റെ നിശ്ചയദാർഢ്യം: മുഖ്യമന്ത്രി

അനാദായകരം എന്ന പട്ടികയിൽ പെടുത്തി പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ കഴിഞ്ഞത്, അത് ഒഴിവാകണം എന്ന നിശ്ചയദാർഢ്യത്തോടെയുള്ള സർക്കാറിന്റെ ഇടപെടലിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പെരളശ്ശേരി എ.കെ.ജി. സ്മാരക ജിഎച്ച്എസ്എസിൽ 20 കോടി രൂപ…

Read more

കണ്ണൂർ എപിജെ അബ്ദുൽ കലാം സ്മാരക ലൈബ്രറിയുടെ മറവിൽ പാതിവില തട്ടിപ്പെന്ന് ആരോപണം

കണ്ണൂർ എപിജെ അബ്ദുൽ കലാം സ്മാരക ലൈബ്രറി പാതി വിലക്ക് ഇരുചക്ര വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പിന്റെ ഭാഗമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി ജയകൃഷ്ണൻ. അറസ്റ്റിലായ അനന്തു കൃഷ്ണനുമായി ബന്ധമുള്ളയാളാണ് ലൈബ്രറി സെക്രട്ടറി പി കെ ബൈജു എന്നും സംഭവത്തിൽ…

Read more

മാലിന്യം റോഡിൽ തള്ളിയതിന് സ്കൂട്ടർ അടക്കം മൂന്ന് പേരെ പിടികൂടി

മാലിന്യം റോഡിൽ തള്ളിയതിന് സ്കൂട്ടർ അടക്കം മൂന്ന് പേരെ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ പിടികൂടി . ഇന്ന് (15.2.25) രാത്രി 8 മണിയാടെ കണ്ണൂർ രാജീവ് ഗാന്ധി റോഡിൽ ഗോപാൽ സ്ട്രീറ്റിൽ മാലിന്യം തള്ളിയവരെയാണ് കണ്ണൂർ കോർപ്പറേഷൻ നൈറ്റ് എൻഫോഴ്‌സ്‌മെന്റ്…

Read more

കാട്ടുപന്നിയുടെ ആക്രമത്തിൽ കർഷകന് പരിക്കേറ്റു.

കാട്ടുപന്നിയുടെ ആക്രമത്തിൽ വീട്ടുപറമ്പിൽ നിന്ന് കർഷകന് പരിക്കേറ്റു. കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ തിരുമേനിയിലെ ഇടത്തുണ്ടി മേപ്പത്ത് എബ്രഹാമിനാണ് പരിക്കേറ്റത്. കൃഷിയിടത്തിൽ നിന്നുമാണ് പന്നിയുടെ ആക്രമം ഉണ്ടായത്.ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്നും പ്രദേശവാസികൾ പറയുന്നു .

Read more

പ്രയാഗ്‌രാജിലേക്കുള്ള 2 ട്രെയിനുകള്‍ വൈകി; സ്‌റ്റെയര്‍കേസ് ബ്ലോക്ക് ചെയ്തത് തിരക്ക് കൂട്ടി; ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേത് ദാരുണ ദുരന്തം

പ്രയാഗ്‌രാജിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വൈകിയതാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിക്കാനിടയാക്കിയതെന്ന് റെയില്‍വെ ഡിസിപി കെപിഎസ് മല്‍ഹോത്ര. പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ നിര്‍ത്തിയിട്ട പ്രയാഗ്‌രാജ് എക്‌സ്പ്രസില്‍ കയറാന്‍ തിരക്ക് ഉണ്ടായിരുന്നു. കൂടാതെ സ്വതന്ത്ര സേനാനി എക്സ്പ്രസും…

Read more

കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു നേതാക്കൾക്ക് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം

കണ്ണൂർ പയ്യന്നൂരിൽ യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു നേതാക്കൾക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസി. അരുൺ ആലയിൽ, കെ എസ് യു ജില്ലാ സെക്രട്ടറി ആത്മജ നാരായണൻ എന്നിവർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളാണെന്ന് യൂത്ത്…

Read more

ഒരാൾ മാത്രം താമസിക്കുന്ന വീട്, പതിവായി പരിചയമില്ലാത്തവർ എത്തുന്നു; ചക്കരക്കലിൽ 3 പേർ അറസ്റ്റിലായത് 135 ഗ്രാം എംഡിഎംഎയുമായി

കണ്ണൂർ ചക്കരക്കല്ലിലെ ഒരു വീട്ടിൽ നിന്ന് മൂന്ന് പേരെ 130.4 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടി. മഹേഷ്, അർജുൻ, റെനീസ് എന്നിവരാണ് അറസ്റ്റിലായത്. വിൽപ്പനക്കായി എംഡിഎംഎ ചെറു പാക്കറ്റുകളാക്കുന്നതിനിടെയാണ് മയക്കുമരുന്ന് സംഘത്തെ പൊലീസ് പിടികൂടിയത്. ചക്കരക്കൽ മണിയൻ ചിറയിൽ റോഡരികിൽ തന്നെയുളള…

Read more