kannur News

കണ്ണൂര്‍ ജില്ലയില്‍ (മാർച്ച് 02 ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

എച്ച് ടി ലൈനിനു സമീപമുള്ള മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ നമ്പ്യാര്‍ പീടിക, മാച്ചേരി സ്‌കൂള്‍, നുച്ചിലോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 9:30 മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.

Read more

ഗതാഗത നിയന്ത്രണം

തളിപ്പറമ്പ് ബ്ലോക്കിലെ പൊക്കുണ്ട് കൂനം കുളത്തൂര്‍ കണ്ണാടിപ്പാറ നടുവില്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ തൈവട്ട മുതല്‍ കണ്ണാടിപ്പാറ വരെ മാര്‍ച്ച് ഒന്ന് മുതല്‍ 15 ദിവസത്തേക്ക്  ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് കേരള സ്റ്റേറ്റ് റോഡ്‌സ് ഡെവലപ്‌മെന്റ് ഏജന്‍സി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

Read more

കണ്ണൂർ അഞ്ചരക്കണ്ടി കല്ലായിയിൽ സി പി ഐ എം ഓഫീസിന് തീയിട്ടു

കണ്ണൂർ അഞ്ചരക്കണ്ടി കല്ലായിയിൽ സി പി ഐ എം ഓഫീസിന് തീയിട്ടു. കല്ലായി ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആയ ഇഎംഎസ് മന്ദിരത്തിന്  നേരെ പുലർച്ചെ 1.30 ഓടെയായിരുന്നു അക്രമം. മുൻവശത്തെ വാതിലുകൾക്ക്  തീയിടുകയായിരുന്നു. കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് തീയണച്ചത്. പിണറായി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read more

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്ക്

കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട ദമ്പതികൾക്ക് പരിക്കേറ്റു. പതിമൂന്നാം ബ്ലോക്കിൽ രാവിലെയാണ് സംഭവം.ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കാട്ടാന തകർത്തു. ഇറങ്ങിയോടുന്നതിനിടെ വീണാണ് ഷിജു, ഭാര്യ അമ്പിളി എന്നിവർക്ക് പരിക്കേറ്റത്. ഇരുവരെയും പരിയാരം…

Read more

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

‘റണ്‍ ഫോര്‍ യൂണിറ്റി’കൂട്ടയോട്ടം ശനിയാഴ്ച രാത്രി സാമൂഹിക ഐക്യം, സ്ത്രീ സുരക്ഷ, ആരോഗ്യമുള്ള സമൂഹം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്ന് ശനിയാഴ്ച രാത്രി…

Read more

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് – സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടാം ബാച്ച്:  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . ഇംഗ്ലിഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവ്വകലാശാല ഇംഗ്ലിഷ് പഠനവകുപ്പ്, താവക്കര ക്യാംപസിൽ  നടത്തുന്ന “ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്  – English…

Read more

കണ്ണൂരിൽ സ്ത്രീയെ പിന്തുടർന്ന് എത്തി സ്വർണ്ണമാല മോഷ്ടിച്ചു; പ്രതിക്കായി അന്വേഷണം ശക്തം

കണ്ണൂർ വളപട്ടണത്ത് സ്ത്രീയെ പിന്തുടർന്ന് എത്തി സ്വർണ്ണമാല മോഷ്ടിച്ചു. മോഷണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. രണ്ട് പവൻ വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടാവ് കവർന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മറ്റൊരു മോഷണക്കേസിലെ പ്രതിയാണ്…

Read more

കണ്ണൂരിൽ പകുതി വില തട്ടിപ്പിന് ഇരകളായ വനിതകൾ പ്രൊജക്റ്റ്‌ മാനേജരുടെയും കോഡിനേറ്ററുടെയും വീടുകളിലേക്ക് മാർച്ച് നടത്തി.

കണ്ണൂരിൽ പാതിവില തട്ടിപ്പിന് ഇരയായവർ സീഡ് സൊസൈറ്റി പ്രമോട്ടറുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തി. സൊസൈറ്റിയുടെ ബ്ലോക്ക്‌ സെക്രട്ടറി എ മോഹനനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്‌. തട്ടിപ്പിനിരയായവരുടെ സംഘടനയായ വുമൺ ഓൺ ഫയർ നടത്തിയ മാർച്ച് ടി പ്രേമജ ഉദ്ഘാടനം ചെയ്തു.പാതി വില…

Read more

ചേലോറട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീ പിടിച്ചു

ചേലോറട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീ പിടിച്ചു. കണ്ണൂർ ഫയർ സർവീസ് എത്തി തീ കെടുത്തി .പരിസരത്തെ ജനങ്ങൾക്ക് വിഷപുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. കടുത്ത പുക കിലോമീറ്ററുകൾ അകലെക്ക് വരെ വ്യാപിച്ചു. പ്രദേശത്ത് ഓക്സിജൻ്റെ ലഭ്യത വളരെ കുറവായതിനാൽ ശ്വാസംമുട്ടൽ…

Read more

രാഷ്ട്രീയത്തിൽ അങ്കം വെട്ടി ജയിച്ച എം.എൽ.എ വാളും പരിചയുമായി അങ്കത്തട്ടിൽ കയറി

രാഷ്ട്രീയത്തിൽ അങ്കം വെട്ടി ജയിച്ച എം.എൽ.എ വാളും പരിചയുമായി അങ്കത്തട്ടിൽ കയറി . കണ്ണൂർ പൊന്ന്യം ഏഴരക്കണ്ടത്തെ അങ്കത്തട്ടിൽ കൂത്തുപറമ്പ് എം.എൽ.എയും മുൻ മന്ത്രിയുമായ കെ.പി.മോഹനനാണ് കച്ചമുറുക്കി പോരിന് ഇറങ്ങിയത്. ചെറിയ പ്രായത്തിൽ കളരി അഭ്യസിച്ച എം.എൽ.എ പൊന്ന്യത്തങ്കത്തിലെ അഭ്യാസ പ്രകടനങ്ങൾ…

Read more